തൃക്കാക്കര: റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്.ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ഓൺലൈൻ യോഗം ചേർന്നു. വിവിധ വകുപ്പുകൾക്ക് നൽകിയ ചുമതലകളുടെ പുരോഗതി വിലയിരുത്തി. ബുധനാഴ്ച എല്ലാ ക്രമീകരണങ്ങളും പൂർത്തിയാകും. റിപ്പബ്ലിക് ദിന പരേഡിന്റെ അവസാന ഘട്ട പരിശീലനം ഇന്നലെ രാവിലെ കാക്കനാട് സിവിൽ സ്റ്റേഷൻ പരേഡ് ഗ്രൗണ്ടിൽ നടന്നു. വിപുലമായ ആഘോഷ പരിപാടികളാണ് ജില്ലാ ആസ്ഥാനത്ത് സംഘടിപ്പിച്ചിരിക്കുന്നത്. നാളെ രാവിലെ 9ന് നടക്കുന്ന ചടങ്ങിൽ മന്ത്രി പി.രാജീവ് പതാക ഉയർത്തും. 27 പ്ലറ്റൂണുകളിലായി ആയിരത്തോളം പേരാണ് റിപ്പബ്ലിക്ക് ദിനപരേഡിന്റെ ഭാഗമാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |