കട്ടപ്പന :.ഉപ്പുതറ വൈദ്യുത വകുപ്പ് ഓഫീസിന് മുന്നിൽ സൂഷിച്ചിരുന്ന കമ്പി മോഷ്ടിക്കുന്നതിനിടെ കട്ടപ്പന വള്ളക്കടവ് കടമാക്കുഴി പുതുപറമ്പിൽ പി ഡി ആനന്ദ് പൊലീസിന്റെ പിടിയിലായി.ഇന്നലെ
പുലർച്ചെ 3 മണിയോടെയാണ് തൊണ്ടിമുതലുമായി ആനന്ദനെ കസ്റ്റഡിയിലെടുക്കുന്നത്. പുലർച്ചെ റബർ വെട്ടാനെത്തിയ പ്ലാത്തറ മനോജാണ് ഇയാൾ കെ എസ് ഈ ബി ഓഫീസിനു മുന്നിൽ സൂഷിച്ചിരുന്ന കമ്പി മോഷ്ട്ടിക്കുന്നത് കണ്ടത്. ഉടൻ തന്നെ മനോജ് പൊലീസിൽ വിവരം അറിയിച്ചതിനെത്തുടർന്ന് തൊണ്ടിയോട് കൂടി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പകൽ കുപ്പി പെറുക്കാനെത്തുന്ന ആനന്ദൻ മോഷ്ടിക്കേണ്ട വസ്തുക്കൾ കണ്ട് വെക്കും. തുടർന്ന് രാത്രിയിലെത്തി മോഷ്ടിക്കും. മോഷ്ടിക്കുന്ന ആക്രി കടയിൽ വിൽപ്പന നടത്തിവരുകയുമായിരുന്നു. ഉപ്പുതറയിലും പരിസര മേഖലകളിലും അടുത്തകാലത്ത് വഴിവിളക്കുകളുടെ ബാറ്ററികൾ മേഷണം പോയിരുന്നു. മോഷണം നടത്തിയത് ഇയാളാണോയെന്നും പൊലീസിന് സംശയമുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |