പത്തനംതിട്ട:
എക്സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികൾക്കായി ജില്ലയിൽ നടപ്പിലാക്കുന്ന 'ഹരിതം ലഹരി രഹിതം' എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ അടൂർ സെന്റ് സിറിൽസ് കോളേജിൽ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.സൂസൻ അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു, ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി മുഖ്യസന്ദേശം നൽകി, വിമുക്തി മിഷൻ ജില്ലാ മാനേജർ സനിൽ .എസ്, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ അഡ്വ. ജോസ് കളീക്കൽ, ഗ്രാമപഞ്ചായത്ത് അംഗം മറിയാമ്മ തരകൻ, എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് കുമാർ,പ്രിവന്റീവ്ഓഫീസർ ഹരിഹരനുണ്ണി, മോനിഷ ലാൽ, ലിനി കെ എബ്രഹാം, ഷിബു ചിറക്കരോട്ട്, ദ്രൗപതി രഘുനാഥ്, എന്നിവർ പ്രസംഗിച്ചു, കൃഷി വകുപ്പ് റിട്ട.ഡെപ്യൂട്ടി ഡയറക്ടർ ഷിബു കുമാർ വി.എൻ ക്ലാസ് നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |