ബാലുശ്ശേരി: ആർ.ജെ.ഡി ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടത്തിയ 'അടിയന്തരാവസ്ഥ പോരാളികളെ ആദരിക്കൽ ജില്ലാ പ്രസിഡന്റ് എം.കെ.ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ അവകാശങ്ങൾക്കും മനുഷ്യാവകാശ സംരക്ഷണത്തിനും വേണ്ടി അടിയന്തരാവസ്ഥക്കെതിരെ പോരാടിയ വരെ വിസ്മരിക്കരുതെന്നും ജീവിത സായാഹ്നത്തിലെത്തിയ അടിയന്തരാവസ്ഥ പീഡിതർക്ക് പെൻഷൻ ഉൾപ്പെടെയുള്ള സഹായങ്ങൾ ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് ദിനേശൻ പനങ്ങാട് അദ്ധ്യക്ഷത വഹിച്ചു. മിസ' നിയമപ്രകാരം അടിയന്തരാവസ്ഥയിൽ ജയിൽവാസമനുഷ്ഠിച്ച അബ്രഹാം മാനുവൽ മുഖ്യപ്രഭാഷണം നടത്തി. സന്തോഷ് കുറുമ്പൊയിൽ, ഇ.സുരേന്ദ്രൻ, എൻ.നാരായണൻ കിടാവ്, എ.കെ.രവീന്ദ്രൻ, ഉള്ളിയേരി ദിവാകരൻ, കെ.ടി.സന്തോഷ്, എൻ.കെ.ഭാസ്ക്കരൻ, സുജ ബാലുശ്ശേരി, വി.കെ.വസന്തകുമാർ, പ്രജിലേഷ്, ശ്രീധരൻ പൊയിലിൽ,വിജേഷ് ഇല്ലത്ത് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |