പാനൂർ: രക്തസാക്ഷി താഴയിൽ അഷ്റഫിന്റെ ഇരുപത്തിയെന്നാം രക്തസാക്ഷിത്വ വാർഷികദിനാചരണവും സി.പി.എം പാനൂർ ലോക്കൽ കമ്മിറ്റിയംഗവും തൊഴിലാളി നേതാവുമായിരുന്ന ടി. ചന്ദ്രന്റെ നാലാം ചരമവാർഷിക ദിനാചരണവും സമാപിച്ചു. രാവിലെ താഴയിൽ അഷ്റഫിന്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയും പാനൂർ ടൗണിൽ പ്രകടനവും ഉണ്ടായി. സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ.കെ പവിത്രൻ അനുസ്മരണ പ്രഭാഷണം നടത്തി. പി. സജീവൻ അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം പി. ഹരീന്ദ്രൻ, കിരൺ കരുണാകരൻ എന്നിവർ സംസാരിച്ചു. വൈകിട്ട് പാനൂർ ബസ് സ്റ്റാൻഡിൽ നടന്ന സമാപന പൊതുസമ്മേളനം സി.പി.എം തൃശ്ശൂർ ജില്ലാ കമ്മിറ്റിയംഗം ടി. ശശിധരൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം കെ.കെ സുധീർകുമാർ അദ്ധ്യക്ഷനായി. പാനൂർ ഏരിയ സെക്രട്ടറി കെ.ഇ കുഞ്ഞബ്ദുള്ള, കെ.കെ ശ്രീജ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എം.പി ബൈജു സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |