പാലക്കുന്ന് : കരുവാക്കോട് രാജരാജേശ്വരി ക്ഷേത്രത്തിൽ ജൂൺ 24മുതൽ 28വരെ നടക്കുന്ന പ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവത്തിന്റെ ഭാഗമായി അന്നദാനത്തിനുള്ള ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമിട്ടു. കരുവാക്കോട് ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തിൽ കരുവാക്കോട് വയലിൽ വെള്ളരി,മത്തൻ , കുമ്പളം എന്നിവയാണ് കൃഷി ചെയ്യുന്നത്. പള്ളിക്കര കൃഷി ഓഫീസർ പി.വി. ജലേശൻ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ അരവത്ത് ശിവരാമൻ മേസ്ത്രി അദ്ധ്യക്ഷത വഹിച്ചു, കണ്ണൻ കരുവാക്കോട്, അസി.കൃഷി ഓഫീസർ സുചിത്ര, പള്ളിക്കര ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജയശ്രീ മാധവൻ, രാധിക കുഞ്ഞിക്കണ്ണൻ,കൃഷ്ണൻ പാലത്തിങ്കാൽ, മാതൃ സമതി പ്രസിഡന്റ് സാവിത്രി രാജീവൻ, സെക്രട്ടറി സി.വി. ഭാർഗവി,ഗണേശൻ അവിട്ടം,സി.വി.ഗോവിന്ദൻ,ചന്ദ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |