തൃക്കരിപ്പൂർ: പ്രീ സ്കൂൾ കരിക്കുലമുൾപ്പെടെ മാറുന്ന പശ്ചാത്തലത്തിൽ പ്രീ പ്രൈമറികളിൽ പിന്തുണയും വിലയിരുത്തലും നടത്തുന്നതിനുള്ള ഗ്രൂപ്പിന്റ ശാക്തീകരണത്തിനായി സമഗ്ര ശിക്ഷാ കേരളം
സംസ്ഥാന കോർ റിസോഴ്സ് ഗ്രൂപ്പിനായി കൊടക്കാട് കദളീവനത്തിൽ ത്രിദിന പരിശീലനം ആരംഭിച്ചു. ഫോക്കസ് ഗ്രൂപ്പ് കോ-ഓഡിനേറ്ററും പത്തനംതിട്ട ഡയറ്റ് പ്രിൻസിപ്പലുമായ പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ കാസർകോട് ജില്ലാ പ്രോജക്ട് കോ-ഓഡിനേറ്റർ ഡി.നാരായണ അദ്ധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ആർ.പി.അമുൽ റോയ് പദ്ധതി വിശദീകരണം നടത്തി.ഡോ.രമേശൻ കടൂർ, ഡോ.കെ.സന്തോഷ്, ഇ.വി.നാരായണൻ, ഫെബ കെ.ഡേവിഡ്, കെ.അജിത, അനൂപ് കല്ലത്ത്, ബിജി വർഗീസ്, നജീം കെ.സുൽത്താൻ ,എൻ.ഗോപാലകൃഷ്ണ പിള്ള, കെ. പ്രസന്നകുമാരി, ജയകുമാർ ആചാരി എന്നിവർ ക്ലാസെടുത്തു.സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള ഡയറ്റ് ഫാക്കൽറ്റി അംഗങ്ങൾ, സമഗ്ര ശിക്ഷാ പരിശീലകർ എന്നിവരുൾപ്പെടെ 60 പേരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |