കാഞ്ഞങ്ങാട്: കാർഷിക വിളകൾക്ക് ന്യായവില ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകർ ആർ.ഡി.ഒ ഓഫീസ് പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു. രാജു കട്ടക്കയം അദ്ധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ , കെ സി വിജയൻ, എ.ഡി സാബൂസ്, എം അസിനാർ, മീനാക്ഷി ബാലകൃഷ്ണൻ, പി വി സുരേഷ്, ജോമോൻ ജോസ്, ഹരീഷ് പി നമ്പ്യാർ, എ.ഗോവിന്ദൻ നായർ, സോജൻ കുന്നേൽ,, പി പി പ്രദീപ്കുമാർ, വി പി ജോയ് , അന്നമ്മ മാത്യു, ഡോ.ടിറ്റോ ജോസഫ്, അശോക് ഹെഗ്ഡെ, ജോയി ചിറ്റാരിക്കാൽ,ബെന്നി,എൻ.കെ.രത്നാകരൻ, കെ.പി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. അനിൽ വാഴുന്നോറടി സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |