തളിപ്പറമ്പ്: സംസ്ഥാന കൃഷി വകുപ്പിന്റെ കീഴിലുള്ള കണ്ണൂർ ജില്ലയിലെ ഹോർട്ടി കോർപ്പ് ജീവനക്കാർ പണിമുടക്കി. ധർണ്ണ നടത്തി ഇതോടെ ആന്തൂർ തളിയിൽ പ്രവർത്തിക്കുന്ന ജില്ലാ സംഭരണശാലയടക്കം മറ്റു വിൽപനശാലകളും പൂർണമായി അടഞ്ഞുകിടന്നു. കഴിഞ്ഞ മൂന്നു മാസമായി ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണിത്.
മാനേജ്മെന്റിന്റ തെറ്റായ നടപടികൾ മൂലം ജില്ലയിലെ ആറ് വിൽപ്പന ശാലകൾ ഇതിനകം പൂട്ടിയ നിലയിലാണ് പണിമുടക്കിയ ജീവനക്കാർ ഹോർട്ടി കോർപ്പ് പ്രധാന ഓഫീസിനും സംഭരണ ശാലക്കും മുന്നിൽ ധർണ നടത്തിയത്. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും നേതാക്കൾ പറഞ്ഞു.ധർണ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി പി.ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. ഹോർട്ടി കോർപ്പ് എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി കെ.എം.രാജു, ടി.വി.നാരായണൻ, കെ.വി.ബാലകൃഷ്ണൻ, ഉത്തമൻ വേലിക്കോത്ത് എന്നിവർ സംസാരിച്ചു. എ.എം.ഷനൂപ്, സി ലിജി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |