കണ്ണൂർ:ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കണ്ണൂർ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പട്ടുവം (04602206050, 8547005048),ചീമേനി (8547005052), കൂത്തുപറമ്പ് (04902932123, 8547005051), പയ്യന്നൂർ (04972877600, 8547005059), മഞ്ചേശ്വരം (04998215615, 8547005058), മാനന്തവാടി (8547005060), ഇരിട്ടി (04902423044 , 8547003404), പിണറായി (04902384480, 8547005073), മടിക്കൈ (നീലേശ്വരം 04672240911, 8547005068) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജുകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org വഴിയാണ് സമർപ്പിക്കേണ്ടത്. ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദിഷ്ട അനുബന്ധങ്ങൾ, 750 രൂപ (എസ്.സി, എസ്.ടി 250 രൂപ) രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങൾ എന്നിവ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ പ്രവശേന സമയത്ത് ഹാജരാക്കണം. വിശദ വിവരങ്ങൾ www.ihrd.ac.in ൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |