പഴയങ്ങാടി: വിജ്ഞാന കേരളം ജനകീയ ക്യാമ്പയിൻ പദ്ധതി പ്രകാരമുള്ള കല്ല്യാശ്ശേരി ബ്ളോക്ക് പഞ്ചായത്തിലെ ജോബ് സ്റ്റേഷന്റെ ഉദ്ഘാടനം എം, വിജിൻ എം.എൽ.എ നിർവ്വഹിച്ചു. അടുത്തവർഷം അവസാനത്തോടെ 3 മുതൻ 5 ലക്ഷം തൊഴിലന്വേഷകർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ കേരള ഗവൺമെന്റ് നടപ്പിലാക്കുന്ന പദ്ധതിയാണ് വിജ്ഞാന കേരളം. കല്ല്യാശ്ശേരി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ അദ്ധ്യക്ഷനായി. വിജ്ഞാന കേരളം പദ്ധതി സംബന്ധിച്ച് കില ജില്ലാ ഫെസിലിറ്റേറ്റർ പി.വി രത്നാകരൻ ക്ലാസെടുത്തു. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിമല സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ.വി രീവിന്ദ്രൻ, കിലയുടെ റിസോഴ്സ് പേഴ്സൺ എം.കെ രമേഷ്, സത്യാനന്ദൻ, പ്രദീപൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുനിൽ കുമാർ, ജോയിന്റ് ബി.ഡി.ഒ എം.കെ.പി ഷുക്കുർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |