കാഞ്ഞങ്ങാട് : അഗ്നിരക്ഷാ നിലയത്തിൽ നിന്നും വിരമിക്കുന്ന അസി.സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) കെ.എ.മനോജ് കുമാറിന് അഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാർ യാത്രയയപ്പ് നൽകി .നഗരസഭ അദ്ധ്യക്ഷ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ ഓഫീസർ പി.വി.പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. അഗ്നിരക്ഷാ സേവനം അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ അരുൺ അൽഫോൺസ്, റീജിയണൽ ഫയർ ഓഫീസർ രഞ്ജിത്ത്, ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത്, ജില്ലാ ഫയർ ഓഫീസർ ബി.രാജ്, പോലീസ് ഇൻസ്പെക്ടർമാരായ പി.അജിത് കുമാർ, കെ.പി.ഷൈൻ, ടി.കെ.മുകുന്ദൻ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജയൻ ചെറുവത്തൂർ, സ്റ്റേഷൻ ഓഫീസർമാരായ ടി.പി.ധനേഷ്, പി.വി.പ്രഭാകരൻ, സി പി.രാജേഷ്, ഗോപാലകൃഷ്ണൻ മാവില, പി.വി.പ്രകാശ്കുമാർ സി പി.ഗോകുൽദാസ് തുടങ്ങിയവർ സംസാരിച്ചു. കെ.ടി.ചന്ദ്രൻ സ്വാഗതവും അസി. സ്റ്റേഷൻ ഓഫീസർ കെ.സതീഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |