പേരാവൂർ: പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഏഴാമത് പേരാവൂർ മാരത്തൺ ഡിസംബർ 27ന് നടക്കും. മാരത്തണിന്റെ തീയതി പ്രഖ്യാപനവും പ്രൊമൊ വീഡിയോ പ്രദർശനവും പേരാവൂർ രാജധാനിയിൽ നടന്നു. സണ്ണി ജോസഫ് എം.എൽ.എ തീയതി പ്രഖ്യാപിച്ചു. കാനറ ബാങ്ക് അസി.മാനേജർ ടെസ് വിൻ ജോസ് പ്രൊമോ വീഡിയോ ലോഞ്ചിംഗ് നിർവഹിച്ചു.പി.എസ്.എഫ് പ്രസിഡന്റ് സ്റ്റാൻലി ജോർജ് അദ്ധ്യക്ഷത വഹിച്ചു. പേരാവൂർ മേജർ ആർച്ച് എപ്പിസ്‌കോപ്പൽ ചർച്ച് ആർച്ച് പ്രീസ്റ്റ് മാത്യു തെക്കേമുറി മുഖ്യ പ്രഭാഷണം നടത്തി. എം.ഷൈലജ, കെ.വി.ബാബു, കെ.എം.ബഷീർ, കെ.ശശീന്ദ്രൻ, കെ.ജയപ്രകാശ്, പ്രദീപൻ പുത്തലത്ത് എന്നിവർ സംസാരിച്ചു.ഏഴാം എഡിഷനിൽ 10000 ലധികം കായികതാരങ്ങളെ പങ്കെടുപ്പിച്ച് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തുകയാണ് സംഘാടകരുടെ ലക്ഷ്യം. ഡിസംബർ 27ന് രാവിലെ ആറു മണിക്ക് ഒളിമ്പ്യൻ അഞ്ജു ബോബി ജോർജും വിശിഷ്ടാതിഥികളും ചേർന്നാണ് പേരാവൂർ മാരത്തൺ ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |