പയ്യന്നൂർ : കണ്ടോത്ത് എ.എൽ.പി.സ്കൂൾ 111-ാം വാർഷികാഘോഷം, ശീതീകരിച്ച സ്മാർട്ട് ക്ലാസ്സ് മുറി എന്നിവയുടെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൻ കെ.വി.ലളിത അദ്ധ്യക്ഷത വഹിച്ചു.എൽ.എസ്.എസ് ഉന്നത വിജയം കൈവരിച്ച ആരുഷി സനേഷിനെ മന്ത്രി ഉപഹാരം നൽകി അനുമോദിച്ചു. വിവിധ മത്സര വിജയികൾക്ക് എ.ഇ.ഒ ടി.വി.ജ്യോതിബസു സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രധാനാദ്ധ്യാപിക പി.പി.സനില, നഗരസഭാംഗങ്ങളായ ടി.പി.സമീറ, വി.വി.സജിത, കെ.കെ.ഫൽഗുനൻ, കെ.യു.രാധാകൃഷ്ണൻ, മാനേജ്മെൻ്റ് ട്രസ്റ്റ് സെക്രട്ടറി എം.വനജാക്ഷി , കെ.പവിത്രൻ, കെ. ജയരാജ്, പി.ജയൻ , സ്കൂൾ മാനേജർ എ.ശാന്തകുമാരി, പി.ടി.എ. പ്രസിഡന്റ് പി.ഷിജിത്ത്, മദർ പി.ടി.എ. പ്രസിഡന്റ് ഇ.വി.രമ്യ, ടി.മാധവൻ പ്രസംഗിച്ചു. സംഘാടക സമിതി ചെയർമാൻ സി കരുണാകരൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ. കെ.ഗിരിജ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികൾ അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |