ചെറുതാഴം: ബഹിരാകാശ നേട്ടവും ഇന്ത്യയും ഒപ്പം സുനിത വില്യംസിന്റെ തിരിച്ചുവരവും ബഹിരാകാശ യാത്രയുടെ പ്രശ്നങ്ങളും എന്ന വിഷയത്തിൽ ചെറുതാഴം ബാങ്ക് ഓഡിറ്റോറിയത്തിൽ സംസ്ഥാന തല സെമിനാർ സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയാണ്. ബഹിരാകാശ രംഗത്ത് ഇന്ത്യ നേടിയ നേട്ടങ്ങൾ പാനൽ പ്രദർശനവും സംഘടിപ്പിച്ചു. ഐ.എസ്.ആർ.ഒ മുൻ ഡയറക്ടർ ഡോ. പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സമ്മേളന സംഘാടകസമിതി ചെയർമാൻ കെ.സി.സി.പി.എൽ ചെയർപേഴ്സണും മുൻ എം.എൽ.എയുമായ ടി.വി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.വി ഉണ്ണികൃഷ്ണൻ, സംഘാടകസമിതി ജനറൽ കൺവീനർ എം, ദിവാകരൻ എന്നിവർ സംസാരിച്ചു. പരിഷത്ത് കണ്ണൂർ ജില്ലാ സമ്മേളനം 17, 18 തീയതികളിൽ ചെറുതാഴം ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |