തൃക്കരിപ്പൂർ : കേരള ശാസ്ത്ര സാഹിത്യപരിഷത്ത് കാസർകോട് ജില്ലാ സമ്മേളനം ഏപ്രിൽ 17, 18 തീയ്യതികളിൽ പൊള്ളപ്പൊയിലിൽ നടക്കും. തിരുവനന്തപുരം ഐസറിലെ പ്രൊഫ.കാന സുരേശൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൻ്റെ ഭാഗമായി ആനിക്കാടി വിജ്ഞാനദായിനി ഗ്രന്ഥാലയം, കൊടക്കാട് പടിഞ്ഞാറെക്കര എ.വി. സ്മാരക ഗ്രന്ഥാലയം, പൊള്ളപ്പൊയിൽ ബാലകൈരളി പിലിക്കോട് കൊല്ലറൊടി , ഓലാട്ട് നാരായണ സ്മാരക ഗ്രന്ഥാലയം എന്നിവിടങ്ങളിൽ അനുബന്ധ പരിപാടികൾ അരങ്ങേറി.എം.എം.ബാലകൃഷ്ണൻ, പ്രൊഫ. എം.ഗോപാലൻ, പ്രദീപ്കൊടക്കാട്, എ.കെ.വിജയകുമാർ, ഡോ.കെ.എം.ശ്രീകുമാർ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി.പി.സുകുമാരൻ, ജില്ലാ സെക്രട്ടറി പി.പി.രാജൻ, എം.കെ.വിജയകുമാർ, കൊടക്കാട് നാരായണൻ, ആർ.ഗീത, കെ.രാധാകൃഷ്ണൻ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |