തളിപ്പറമ്പ് : നഗരത്തിലെത്തുന്നവർക്ക് ദാഹമകറ്റാൻ ഖത്തർ കെ.എം.സി.സി തളിപ്പറമ്പ് മണ്ഡലം ബസ് സ്റ്റാൻഡിൽ ഒരുക്കിയ തണ്ണീർപന്തൽ മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. ഖത്തർ കെ.എം.സി.സി മണ്ഡലം കോ ഓർഡിനേറ്റർ സി മുഹമദ് സിറാജ് അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി തിരുവട്ടൂർ,മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.സി നസീർ,പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് സി പി.വി. അബ്ദുളള,പി.മുഹമ്മദ് ഇഖ്ബാൽ,സി ഉമ്മർ,കെ.വി.അബൂബക്കർ ഹാജി,പി.വി.അബ്ദുൽ ഷുക്കൂർ, കൊടിയിൽ സലീം,പി.പി. മുഹമ്മദ് നിസാർ,കെ.വി.മുഹമ്മദ് കുഞ്ഞി, സിദ്ധീഖ് ഗാന്ധി,എൻ.എ.സിദ്ധീഖ്,കെ.എം.സി സി മണ്ഡലം വൈസ് പ്രസിഡന്റ് കെ.അബ്ദുൽ ബാരി, ഹനീഫ ഏഴാംമൈൽ, അഷ്റഫ് പള്ളക്കൻ, അബ്ദുൽ റഷീദ് പങ്കെടുത്തു. രാവിലെ 10 മുതൽ ഉച്ചക്ക് 2 മണിവരെയാണ് ഇവിടെ ദാഹജലം വിതരണം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |