പയ്യന്നൂർ:ഗ്രാന്മ ഫുട്ബോൾ കൂട്ടായ്മ സംഘടിപ്പിക്കുന്ന പയ്യന്നൂർ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് കണ്ടങ്കാളി ഷേണായി സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂൾ മൈതാനിയിൽ ടി.ഐ.മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്‌തു.
സംഘാടകസമിതി ചെയർമാൻ ശശി വട്ടക്കൊവ്വൽ അദ്ധ്യക്ഷത വഹിച്ചു. മിസ്റ്റർ ഇന്ത്യ പി.മോഹൻദാസ്,
പി.എ.സന്തോഷ്, സി ഷിജിൽ, കെ.ഷൈബു, പി.വി.വിനോദ്കുമാർ, കെ.കെ.ദീപക് സംസാരിച്ചു.മലബാർ ബസ് ക്ലബ് പയ്യന്നൂരും എ.എഫ്.സി ബീരിച്ചേരിയും തമ്മിൽ നടന്ന ആദ്യ മത്സരത്തിൽ എ.എഫ്.സി ബീരിച്ചേരി വിജയിച്ചു.
18 ന് വൈകിട്ട് 5.30ന് ടൗൺ ടീം പയ്യന്നൂരും മുസാഫിർ എഫ്.സി. രാമന്തളിയും തമ്മിലും 19ന് മെട്ടമ്മൽ ബ്രദേഴ്സും കോമ്രേഡ്‌സ് മാവിച്ചേരിയും തമ്മിലും ഏറ്റുമുട്ടും.27നാണ് ഫൈനൽ മത്സരം. വിജയികൾക്ക് എം.കെ. നൗഷാദിന്റെ സ്മരണയിലുള്ള ഒരു ലക്ഷം രൂപയും നന്മ ചാരിറ്റബിൾ വാട്സ് ആപ് ഗ്രൂപ്പ് നൽകുന്ന ട്രോഫിയും സമ്മാനമായി നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |