കണ്ണൂർ : ദേശീയ ബധിരതാ നിയന്ത്രണ പരിപാടിയുടെ ഭാഗമായി കണ്ണൂർ ജില്ലാ ആശുപത്രി ഇ.എൻ.ടി വിഭാഗം തയ്യാറാക്കിയ ബോധവത്കരണ ഷോർട്ട് ഫിലിം പ്രകാശനം ചെയ്തു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എം.കെ.ഷാജ് സ്റ്റാഫ് കൗൺസിൽ സെക്രട്ടറി സി പ്രമോദ് കുമാറിന് ഷോർട്ട് ഫിലിമിന്റെ പെൻ ഡ്രൈവ് നൽകി പ്രകാശനം ചെയ്തു . ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ഗ്രിഫിൻ സുരേന്ദ്രൻ, ആർ.എം.ഒ ഡോ.സുമിൻ മോഹൻ, ഡോ.ഷിത രമേശ്, സെക്രട്ടറി എ.പി.സജീന്ദ്രൻ സ്റ്റാഫ് കാൺസിൽ ജോയിന്റ് സെക്രട്ടറി അജയ കുമാർ കരിവെള്ളൂർ , സെമിലി , ഡോ.സഞ്ജിത്ത് ജോർജ് , ചീഫ് നേഴ്സിംഗ് ഓഫീസർ പി.ജയശ്രീ, ഓഡിയോളജിസ്റ്റ് ലിൻസി എന്നിവർ പ്രസംഗിച്ചു.ജില്ലാ ആശുപത്രി ഇ.എൻ .ടി വിഭാഗം ഡോക്ടറായ ഡോ.ഷിത രമേശ്, ഡോ.സുഷമ ജീവനക്കാരായ അജയ കുമാർ കരിവെള്ളൂർ , രമ്യ, ഡോ.അഭിരാമി എന്നിവരാണ്. അഭിനേതാക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |