കാഞ്ഞങ്ങാട്: ഭിന്നശേഷി അദ്ധ്യാപക വിഷയത്തിൽ കെ.പി.എസ്.ടി.എ മാന്തോപ്പ് മൈതാനിയിൽ രാപ്പകൽ സമരം നടത്തി. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ടി.ബെന്നി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി സി. സെക്രട്ടറി എ.അസൈനാർ മുഖ്യഭാഷണം നടത്തി. ജി.കെ.ഗിരീഷ്, അലോഷ്യസ് ജോർജ്, ജോമി ടി.ജോസ്, എം.കെ.പ്രിയ, പി.ജലജാക്ഷി, വി.കെ.പ്രഭാവതി, എ.വി.ഗിരീശൻ, ടി.രാജേഷ് കുമാർ, പി.കെ.ബിജു തുടങ്ങിയവർ സംസാരിച്ചു.
ജില്ലാഭാരവാഹികളായ കെ.വി.ജനാർദ്ദനൻ, കെ.ശശീന്ദ്രൻ, സി കെ.അജിത, വിമൽ അടിയോടി, അനിൽ നീലാംബരി, എ.വി.ബിന്ദു, വിനോദ് നന്ദകുമാർ, എ.രാധാകൃഷ്ണൻ, ജിജോ പി.ജോസഫ്, ഹരീഷ് പേറയിൽ, പി.രതീശൻ, എം.വി.സിഞ്ചു, കെ.സതീശൻ, പി.ഷൈമ, ഫെബിൻ ജെയിംസ്, ഇ.കെ.ദീപക് തുടങ്ങിയവർ നേതൃത്വം നൽകി. സെക്രട്ടറി കെ.ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |