കാഞ്ഞങ്ങാട്:ബല്ലാകടപ്പുറം വെസ്റ്റ് ബല്ല ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബല്ലാകടപ്പുറം എം.സി ബി.എം എ.എൽ.പി സ്‌കൂൾ ടോപേഴ്സ് ഗ്രൗണ്ടിൽ നടന്നു വന്ന ബെസ്റ്റ് ഗോൾഡ് ദുബായ് സ്പോൺസർ ചെയ്ത ഒരു ലക്ഷം രൂപക്കും , ഇട്ടമ്മൽ ബ്രദേഴ്സ് ക്ലബ് സി പി.ഉസ്മാൻ സ്മാരക ഗോൾഡൻ കപ്പിൽ ബേക്കൽ ബ്രദേഴ്സ് ചാമ്പ്യൻമാരായി.ഫൈനൽ മത്സരത്തിൽ ജോളി തായന്നൂരിനെയാണ് ബേക്കൽ ബ്രദേഴ്സ് തോൽപിച്ചത്. ഫൈനൽ മത്സരത്തിൽ ഹൊസ്ദുർഗ് സബ് ഇൻസ്‌പെക്ടർ ശാരംഗതൻ മുഖ്യാതിഥിയായി കളിക്കാരുമായി പരിചയപ്പെട്ടൂ. കെ.ബി. കുട്ടിഹാജി , എം.ഇബ്രാഹിം , നിസാർ ഇട്ടമ്മൽ , അതിഥികളായി. ജേതാക്കൾക്ക് എം.കെ.അബൂബക്കർ ഹാജി ട്രോഫിയും പ്രൈസ് മണിയും സമ്മാനിച്ചു.സംഘാടകസമിതി ചെയർമാൻ വി.അബ്ദുൽ ഖാദർ ഹാജി അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |