ഇരിട്ടി: വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2.5 ലക്ഷം രൂപ ചെലവഴിച്ച് ഇരിട്ടി നഗരസഭയിലെ 18 പേർക്ക് വിവിധ തരത്തിലുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.നഗരസഭയിലെ വയോജനങ്ങളും അംഗപരിമിതരെയും പങ്കെടുപ്പിച്ച് പ്രത്യേകമായി നടത്തിയ മെഡിക്കൽ ക്യാമ്പിലെ പരിശോധനയുടെ അടിസ്ഥാനത്തിൽ കേരള വികലാംഗ കോർപ്പറേഷൻ മുഖാന്തിരമാണ് സഹായ ഉപകരണങ്ങൾ എത്തിച്ചുനൽകിയത്. കൃത്രിമകാൽ,സി.പി.വീൽചെയർ ,ക്രോംപ്ലയിറ്റഡ് വിൽ ചെയർ, വയോജനങ്ങൾക്ക് കോമ്മോഡ്ചെയർ, ഫോൾഡബിൾ വാക്കർ ,തെറാപ്പി മാറ്റ്, ഉൾപ്പെടെയുള്ള ഉപകരണങ്ങളാണ് വിതരണം ചെയ്തത്.നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത സഹായ ഉപകരണ വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി.ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.കെ.ഫസില,കൗൺസിലർമാരായ സമിർ പുന്നാട് , വി.പി.അബ്ദുൾ റഷീദ് ,പി.സീനത്ത് , എൻ.സിന്ധു പദ്ധതി നിർവ്വഹണ ഓഫിസർ ജിസ്മി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |