കാഞ്ഞങ്ങാട് : അഖില ഭാരതീയ പൂർവ്വ സൈനിക സേവാപരിഷത്ത് ആൻഡ് സൈന്യ മാതൃശക്തി കാസർകോട് ജില്ലാ പ്രശിക്ഷൺ വർഗ് വിവേകാനന്ദ വിദ്യാമന്ദിരത്തിൽ സംഘടിപ്പിച്ചു. ഓപ്പറേഷൻ സിന്ദൂർ വിജയകരമാക്കിയ പ്രതിരോധ സേനയ്ക്ക് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ആർ.രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് രാജീവൻ പാലോട്ടിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.രാധാകൃഷ്ണൻ ആമുഖഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. സഞ്ജയൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം റിട്ട.മാനേജർ ടി. ദിനേശൻ ക്ലാസ് എടുത്തു. പി.സജീവൻ , തമ്പാൻ മേലത്ത്, കെ.സേതുമാധവൻ, വി.ജി.ശ്രീകുമാർ, എം.സുജാത എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.പി.രാജൻ സ്വാഗതവും, സൈന്യ മാതൃശക്തി ജില്ലാ വൈസ് പ്രസിഡന്റ് ഗ്രീഷ്മ വത്സരാജ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |