പാണത്തൂർ :കോൺഗ്രസ് പനത്തടി മണ്ഡലം പതിമൂന്നാം വാർഡ് മഹാത്മാ കുടുംബസംഗമം ഡി.സി സി വൈസ് പ്രസിഡന്റ് ബി.പി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ടി.പി.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ചെറുപനത്തടി മോഹൻദാസ് ഷേണായി നഗറിൽ നടന്ന കുടുംബസംഗമത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മധുസൂദനൻ ബാലൂർ, മണ്ഡലം പ്രസിഡന്റ് കെ.ജെ.ജെയിംസ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിനോദ് കപ്പിത്താൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൻ.വിൻസന്റ്, രാധാ സുകുമാരൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ സണ്ണി ഇലവുങ്കാൽ, മധുസൂദനൻ റാണിപുരം മണ്ഡലം വൈസ് പ്രസിഡന്റ് സുകുമാരൻ വിത്തുകുളം, വി.ഡി.തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെയും എസ്.എസ്.എൽ.സി ഉന്നതവിജയികളെയും അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |