പാനൂർ: മൊകേരിയിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു. പാനൂർ ടൗണിലെ പത്ര ഏജന്റ് ചെണ്ടയാട് സ്വദേശി തൈപ്പറമ്പത്ത് മൂസയുടെ ഇലക്ട്രിക് സ്കൂട്ടറാണ് ഇന്നലെ രാവിലെ ഒൻപത് മണിയോടെ മൊകേരി പുതുമുക്കിന് സമീപം കത്തി നശിച്ചത്. പത്രവിതരണം ചെയ്യുന്നതിനിടയിൽ സ്കൂട്ടർ നിൽക്കുകയും പുക ഉയരുകയുമായിരുന്നു. തൊട്ടു പിന്നാലെ സ്കൂട്ടർ കത്തി. പുക ഉയരുന്ന കണ്ടയുടനെ വണ്ടിയിൽ നിന്ന് ഇറങ്ങിയതിനാൽ അപകടം ഒഴിവായി. വിതരണത്തിനായി കൊണ്ടു പോകുകയായിരുന്ന പത്രങ്ങളും കത്തി നശിച്ചു. പ്രദേശ വാസികളാണ് തീ അണച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടുവർഷം പഴക്കമുള്ള കൈനറ്റിക് ഗ്രീൻ കമ്പ നിയുടെ സ്കൂട്ടറാണ് കത്തി നശിച്ചതെന്ന് ഉടമയായ മൂസ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |