പയ്യന്നൂർ : കേരളത്തിലെ തയ്യൽ തൊഴിലാളികളുടെ പെൻഷൻ കാലോചിതമായി പരിഷ്കരിക്കണമെന്നും പെൻഷൻ കുടിശിഖ പൂർണ്ണമായി വിതരണം ചെയ്യണമെന്നും പയ്യന്നൂരിൽ നടന്ന ആൾ കേരള ടെയിലേർസ് അസോസിയേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് കെ.വി.ബാലൻ പതാക ഉയർത്തി. ഇ.പി.സുന്ദരൻ, ഇ.ജനാർദ്ദനൻ, എ.കെ.ശ്രീധരൻ, കെ.വി.പുഷ്പജൻ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ കെ.കുമാരൻ സ്വാഗതവും ചെയർമാൻ പി.പി.ലീല നന്ദിയും പറഞ്ഞു. കെ.വി.ബാധൻ,പി.കെ.ഓമന, കെ.വി.പ്രവീൺ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്.ഭാരവാഹികൾ: കെ.വി.ബാലൻ (പ്രസിഡന്റ്) , ടി.എ.സുനിൽകുമാർ, സി.കെ.വാസു, കെ.വി.രാമകൃഷ്ണൻ , എൻ.വി.നളിനി (വൈസ് പ്രസിഡന്റുമാർ) , ഇ.ജനാർദ്ദനൻ (സെക്രട്ടറി ) , കെ.വി.പുഷ്പജൻ, സി.രവീന്ദ്രൻ, കെ.വി.പ്രവീൺ, പി.പ്രസന്ന ( ജോ : സെക്രട്ടറിമാർ ) , എ.കെ.ശ്രീധരൻ (ട്രഷറർ) .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |