തളിപ്പറമ്പ്: സി.പി.ഐ മണ്‌ഡലം സമ്മേളനം 18, 19 ന് തളിപ്പറമ്പിൽ നടക്കും. 18ന് ചിറവക്കിലെ (അക്കി പറമ്പ് സ്കൂൾ ) എ.ആർ.സി മാസ്റ്റർ നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കൗൺസിലംഗം സി.എൻ.ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 19ന് വൈകുന്നേരം 4ന് ചിറവക്കിൽ നിന്നും നൂറാം വാർഷിക വിളംബരജാഥ ആരംഭിക്കും. തുടർന്ന് തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ കെ.പി.കേളുനായർ നഗറിൽ ചേരുന്ന പൊതുസമ്മേളനം സംസ്ഥാന എക്സി. അംഗം രാജാജി മാത്യു തോമസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന എക്സി.അംഗം സി.പി.മുരളി, ജില്ലാ സെക്രട്ടറി സി.പി.സന്തോഷ്‌കുമാർ, സംസ്ഥാന കൗൺസിലംഗം സി.പി.ഷൈജൻ തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ കോമത്ത് മുരളീധരൻ, കൺവീനർ എം.രഘുനാഥ്, ട്രഷറർ സി.ലക്ഷ്‌മണൻ, മണ്‌ഡലം സെക്രട്ടറി പി.കെ.മുജീബ്റഹ്‌മാൻ, അസി. സെക്രട്ടറി ടി.വി. നാരായണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |