കാഞ്ഞങ്ങാട് : ശ്രീ മഡിയൻ കൂലോം കലശോത്സവം 23, 24 തിയ്യതികളിൽ നടക്കും .അടോട്ട് കളരിയിലും, കിഴക്കുംകര കളരിയിലും നടക്കുന്ന ഓല കൊത്തൽ ചടങ്ങ് 20ന് രാവിലെ 6.30നും 7.50 നും ഇടയിലുള്ള മുഹൂർത്തത്തിൽ നടക്കും.
23ന് രാത്രി മൂന്ന് കളരികളിൽ നിന്നുമുള്ള കലശങ്ങളും മണവാളനും, മണവാട്ടിയും മാഞ്ഞാളമ്മയും അരങ്ങിലെത്തും. 24 ന് വൈകീട്ട് കാളരാത്രിയമ്മ, ക്ഷേത്രപാലകൻ, നടയിൽ ഭഗവതി എന്നീ തെയ്യങ്ങളും അടോട്ട് മൂത്തേടത്ത് കുതിര്, പെരളം വയൽ കളരി, കിഴക്കുകര കളരി, മടിക്കൈ പെരിയങ്കോട്ട് കളരി എന്നിവിടങ്ങളിൽ നിന്നുള്ള ആറ് കലശങ്ങളും എഴുന്നള്ളിക്കും. ആലന്തട്ട ആശാരി കലയാമ്പള്ളി ഒരുക്കും. പുന്നക്കാൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും മീൻ കോവയും എഴുന്നള്ളിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |