കണ്ണൂർ: 46-ാമത് കണ്ണൂർ ജില്ല പവർ ലിഫ്റ്റിംഗ് മത്സരത്തിൽ പന്നേൻപാറ ലെഗസി ഫിറ്റ്നസ് ജിംനേഷ്യം സബ്ജൂനിയർ ജൂനിയർ സീനിയർ വിഭാഗത്തിലും മാസ്റ്റേഴ്സ് വിഭാഗത്തിലും ഓവറോൾ ചാമ്പ്യന്മാരായി. സീനിയർ വിഭാഗത്തിൽ ഗോഡ്സ് ജിം, മാസ്റ്റർ വിഭാഗത്തിൽ ഫിറ്റ്നസ് എക്സ്ട്രീം എന്നിവർ റണ്ണേഴ്സ് അപ്പായി. വനിതാ വിഭാഗത്തിൽ ദേവിക, അശ്വതി, രേവതി, ഉമൈറ, ഷീജ പനച്ചി എന്നിവരും പുരുഷന്മാരിൽ ഗോകുൽ ഉണ്ണി, അനുരാഗ്, രെവിഷ് രവീന്ദ്രൻ, ഷാനവാസ്, ദിൽജിത്, സുബ്രഹ്മണ്യൻ, രമേശൻ എന്നിവരും വിവിധ വിഭാഗങ്ങളിൽ ബെസ്റ്റ് ലിഫ്റ്റർമാരായി തിരഞ്ഞെടുക്കപ്പെട്ടു. ബോഡി ബിൽഡിംഗ് കോച്ചായ ജ്യോതി അഴീക്കോടൻ സമ്മാനദാനം നിർവ്വഹിച്ചു. കേരള സ്റ്റേറ്റ് പവർ ലിഫ്റ്റിംഗ് അസോസിയേഷൻ സെക്രട്ടറി മോഹൻ പീറ്റേഴ്സ്, ജില്ലാ സെക്രട്ടറി ഭരത് കുമാർ, സെക്രട്ടറി ലിശാന്ത് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |