കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പിയുഷ് എം.നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പിന്റെ മുന്നൊരുക്കം ചർച്ച ചെയ്യാൻ യോഗം ചേർന്നു. കൊട്ടിയൂർ മേഖലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പുമായി ചേർന്ന് പകർച്ച വ്യാധി പ്രതിരോധത്തിനുള്ള നടപടികൾ ശക്തിപ്പെടുത്തും. .ഉത്സവ സമയത്ത് പൊതു ജനങ്ങൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച വിശദമായ സർക്കുലർ പുറത്തിറക്കുമെന്നും ഡി.എം.ഒ അറിയിച്ചു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി കെ.അനിൽകുമാർ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.ടി.രേഖ, ദേവസ്വം ബോർഡ് ഇൻസ്‌പെക്ടർ ആർ.ബിന്ദു, കൊട്ടിയൂർ ദേവസ്വം ബോർഡ് മാനേജർ കെ. നാരായണൻ, എക്സിക്യൂട്ടീവ് ഓഫീസർ കെ.ഗോകുൽ, ദേവസ്വം ബോർഡ് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രതിനിധി ടി. വിജിത, ആർദ്രം നോഡൽ ഓഫീസർ ഡോ.സി പി.ബിജോയ്, ടെക്നിക്കൽ അസിസ്റ്റന്റ് ഇൻ ചാർജ് സി പി.സലിം കീഴ്പ്പള്ളി മെഡിക്കൽ ഓഫീസർ ഡോ.ജൈമി, സ്റ്റോർ വെരിഫിക്കേഷൻ ഓഫീസർ വി.മിനി, ജില്ലാ നഴ്സിംഗ് ഓഫീസർ വി.എസ് ശ്രീദേവി, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ എസ്.എസ്.ആർദ്ര, ഫോർമാൻ എം.കെ. ഷിജു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |