തളിപ്പറമ്പ്: മണ്ണിടിഞ്ഞ് വീണ് പാലത്തിന്റെ തൂൺ നിർമ്മിക്കാൻ കെട്ടിയ കമ്പികൾ ചെരിഞ്ഞു. തളിപ്പറമ്പ് ബൈപ്പാസ് കടന്നു പോവുന്ന തളിപ്പറമ്പ് - പട്ടുവം റോഡിൽ പുളിമ്പറമ്പിന് സമീപം മഞ്ചക്കുഴിയിൽ പട്ടുവം റോഡിനു വേണ്ടി നിർമ്മിക്കുന്ന പാലത്തിന്റെ തൂണിനായി കെട്ടി ഉയർത്തിയ കമ്പികളാണ് കഴിഞ്ഞ ദിവസത്തെ മഴയിൽ റോഡ് ഇടിഞ്ഞ് വീണ് ചെരിഞ്ഞു പോയത്.
പട്ടുവം റോഡ് കീറി മുറിച്ചാണ് ദേശീയപാത കടന്നുപോകുന്നത്. റോഡിൽ നിന്ന് 20 അടിയോളം താഴെ കൂടിയാണ് ബൈപ്പാസ് റോഡ് നിർമ്മിക്കുന്നത്. ഇതിനു വേണ്ടിയാണ് പട്ടുവം റോഡിൽ ദേശീയപാത കരാറുകാർ പാലം നിർമ്മിക്കുന്നത്. റോഡ് മുറിച്ച് താഴെ മുതൽ കോൺക്രിറ്റ് തൂണുകൾ നിർമ്മിച്ചാണ് പാലം ഒരുക്കുന്നത്. ഇതിനായി നിർമ്മിക്കുന്ന തൂണുകൾക്ക് വേണ്ടി പാലത്തിന്റെ കിഴക്ക് ഭാഗത്ത് കെട്ടിയ കമ്പിയിലേക്കാണ് റോഡ് ഇടിഞ്ഞു വീണത്. ഈ ഭാഗത്ത് സിമന്റ് ചാന്ത് തേച്ച് ഉറപ്പു വരുത്തിയിരുന്നു. ഇതാണ് കഴിഞ്ഞദിവസത്തെ മഴയിൽ ഇടിഞ്ഞുവീണത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |