കാസർകോട് :കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ 49ാം സംസ്ഥാന സമ്മേളനം ഇന്നുമുതൽ 27വരെ കാസർകോട് നടക്കും. പ്രതിനിധി സമ്മേളനം കാസർകോട് ടൗൺ ഹാളിൽ ഇന്ന് രാവിലെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.വൈകിട്ട് നാലിന് പൊതുസമ്മേളനം വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ വനസംരക്ഷണ വിഭാഗം ജീവനക്കാർ സമാനതകളില്ലാത്ത ഒരു പ്രതിസന്ധി കാലഘട്ടത്തിലൂടെ കടന്നുപോകുന്നതെന്ന്
വാർത്ത സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.എ.സേതുമാധവൻ പറഞ്ഞു.ജനറൽ സെക്രട്ടറി ആർ. ദിൻഷ് ,സംസ്ഥാന വൈസ് പ്രസിഡന്റ് പി.വിനോദ് , ഖജാൻജി കെ.ബീരാൻകുട്ടി, ജനറൽ കൺവീനർ എൻ.വി.സത്യൻ, സംസ്ഥാനസെക്രട്ടറി പി.കെ.ഷിബു,ജില്ല പ്രസിഡന്റ് കെ.എൻ രമേശൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |