മാഹി:കേന്ദ്ര വസ്ത്ര മന്ത്രാലയത്തിന് കീഴിൽ പുതച്ചേരി ഓഫീസിന്റെ നിയന്ത്രണത്തിലുള്ള മാഹി ചുമർചിത്ര കരകൗശല കലാകാരൻമാർക്കുള്ള ഒരു മാസത്തെ സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനം മുൻ ഡെപ്യൂട്ടി സ്പീക്കർ പി.കെ.സത്യാനന്ദൻ നിർവ്വഹിച്ചു.
ചടങ്ങിൽ പോണ്ടിച്ചേരി ഡിപ്പാർട്ട്‌മെന്റ് എ.ഡി.എ.കെ.രൂപ് ചന്ദർ അദ്ധ്യക്ഷത വഹിച്ചു.ക്യാമ്പ് ഡിസൈനർ ശ്രീവാസ്തവ ക്യാമ്പ് ലക്ഷ്യം വിശദീകരിച്ചു.കരകൗശല നിർമ്മാണവും വിപണനവും എന്ന വിഷയത്തിൽ എ.ഡി.രൂപ് ചന്ദ് നടത്തിയ സംവാദത്തിൽ യതീഷ് ചാലക്കര , വിജിഷ, ആർ.പിബിന്ദു, ഹസീന നാമത്ത്,സുമ ചാലക്കര പങ്കെടുത്തു.ക്യാമ്പിന്റെ കോ ഓർഡിനേറ്ററും മസ്ടർക്രാഫ്റ്റ് പേർസണുമായ സലോചന മാഹി സ്വാഗതവും തുഷാര സന്ദീപ് നന്ദിയും പറഞ്ഞു.ജൂൺ 26ന് ക്യാമ്പ് അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |