പയ്യന്നൂർ : മണ്ഡലത്തിൽ എസ്. എസ്. എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ജേതാക്കളായ വിദ്യാർഥികളെയും നൂറ് ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളെയും , ബിരുദ പരീക്ഷകളിൽ ഉന്നത സ്ഥാനം നേടിയവരേയും ടി.ഐ.മധുസൂദനൻ എം.എൽ.എയുടെ മണ്ഡലം വിദ്യാഭ്യാസ പദ്ധതിയായ സ്റ്റെപ്സിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.അയോദ്ധ്യ ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന സദസ്സ് തിരുവനന്തപുരം സബ് കളക്ടർ ഒ.വി.ആൽഫ്രഡ് ഉദ്ഘാടനം ചെയ്‌തു. ടി.ഐ.മധുസൂദനൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സംഗീതജ്ഞൻ രമേശ് നാരായണൻ, മകളും ഗായികയുമായ മധുശ്രീ നാരായണൻ, സ്വാമി കൃഷ്ണാനന്ദ ഭാരതി, പദ്ധതി കോ ഓർഡിനേറ്റർ വി. പി. മോഹനൻ, അക്കാദമിക് കൺവീനർ വി.വി.സുഭാഷ് സംസാരിച്ചു.മണ്ഡലത്തിൽ എസ്.എസ്.എൽ.സി.ക്ക് 775 കുട്ടികൾക്കും പ്ലസ് ടു വിന് 388 കുട്ടികൾക്കുമാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |