കാഞ്ഞങ്ങാട് : നഗരസഭയിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും നൂറു ശതമാനം വിജയം നേടിയ സ്‌ക്കൂളുകളെയും നഗരസഭ അനുമോദിച്ചു. എൽ.എസ്.എസ് , യു.എസ്.എസ് വിജയികളായ കുട്ടികൾക്കും വിവിധ പരീക്ഷകളിൽ വിജയം നേടിയവരെയും അനുമോദിച്ചു. ആകെ 375 പ്രതിഭകളെയാണ് ആദരിച്ചത്.കുടുംബശ്രീ അരങ്ങ്, ജില്ലാ സംസ്ഥാന കേളോത്സവത്തിൽ വിജയം നേടിയവരെയും തൈക്കോണ്ട എം.എം.എസ് വിജയികളെയും ആദരിച്ചു. ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു . നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.ലത, പി. അഹമ്മദലി, കെ.വി.സരസ്വതി, കെ.അനീശൻ, നഗരസഭാ കൗൺസിലർമാരായ വന്ദന ബൽരാജ്, കെ.കെ.ജാഫർ, എൻ.അശോക് കുമാർ, കെ. കെ.ബാബു, കെ.വി.മായാകുമാരി എന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.പ്രഭാവതി സ്വാഗതവും ഡോ.എ.വി.സുരേഷ് ബാബു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |