ഇരിട്ടി:കർഷക തൊഴിലാളികൾക്ക് ദേശീയ നിയമം കൊണ്ടുവരിക , കർഷക തൊഴിലാളികളുടെ ടെൻഷൻ 6000 രൂപയായി വർദ്ധിപ്പിക്കുക, ക്ഷേമനിധി കുടിശ്ശിക വിതരണം ചെയ്യുക , തൊഴിലുറപ്പ് അട്ടിമറിക്കാനുള്ള കേന്ദ്ര നടപടി അവസാനിപ്പിക്കുക, തൊഴിൽ ദിനങ്ങൾ 200 ആയി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷക തൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി നേതൃത്വത്തിൽ ദേശീയ പ്രക്ഷോഭത്തിന് ഭാഗമായി പോസ്റ്റ് ഓഫീസുകളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചത്. ഇരിട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറളം ഫാം പോസ്റ്റ് ഓഫീസിലേക്ക് നടന്ന മാർച്ചും ധർണയും എ.ഐ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി കെ.ടി.ജോസ് ഉദ്ഘാടനം ചെയ്തു. കെ.ബി.ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു കർഷക തൊഴിലാളി യൂണിയൻ ബി.കെ.എം.യു ഇരിട്ടി മണ്ഡലം സെക്രട്ടറി പി.കെ.കരുണാകരൻ സ്വാഗതം പറഞ്ഞു. അമൽ , രാധാ കോട്ടി. ഉഷ, എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |