കാഞ്ഞങ്ങാട്:പി.എൻ.പണിക്കർ ഫൗണ്ടേഷൻ, കാൻഫഡ് ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് നെഹ്റു കോളേജ് എൻ.എസ്.എസ് യൂണിറ്റുകളുമായി സഹകരിച്ചു കൊണ്ട് വായന മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 19ന് നെഹ്റു കോളേജിൽനടക്കും. പടന്നക്കാട് കാർഷിക കോളേജ് ഡീൻ ഡോ.ടി.സജിത റാണി ഉദ്ഘാടനം ചെയ്യും. പി.എൻ.പണിക്കർ ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ.കെ.പി.ജയരാജൻ അധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ഡോ.ടി.ദിനേശ് ലഹരി വിരുദ്ധ പോസ്റ്റർ പ്രകാശനം ചെയ്യു. പി.എൻ.പണിക്കർ അനുസ്മരണം കെ.വി. രാഘവൻ നിർവഹിക്കും. ഡോ.നന്ദകുമാർ കോറോത്ത് വായനാദിന സന്ദേശം നൽകും. കാവുങ്കൽ നാരായണൻ മാസ്റ്റർ, വി.വി.കൃഷ്ണൻ, ഇ. രാഘവൻ, പ്രസാദ് ഒളവറ എന്നിവർ സംസാരിക്കും.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.കെ.വി.വിനീഷ് കുമാർ സ്വാഗതവും ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി സി സുകുമാരൻ നന്ദിയും പറയും. തുടർന്ന് ഒരു മാസക്കാലം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വൈവിധ്യമാർന്ന പരിപാടികളും ലഹരി വിരുദ്ധ പ്രചാരണവും സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |