കാഞ്ഞങ്ങാട് : അമ്പലത്തറയിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്ന അശോകൻ നമ്പ്യാരുടെ പതിനാലാം ചരമവാർഷികത്തോടനുബന്ധിച്ച് കേശവ്ജി സ്മാരക പൊതുജന വായനശാലയിൽ നടന്ന അനുസ്മരണയോഗവും വിജയോത്സവവും കേന്ദ്ര സർവകലാശാല കെമിസ്ട്രി ആന്റ് മോളിക്യുലർ ബയോളജി വിഭാഗം തലവൻ പ്രൊഫ രാജേന്ദ്ര പിലാങ്കട്ട ഉദ്ഘാടനം ചെയ്തു.വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയിലെ ഉന്നതവിജയിക്കുള്ള അശോകൻ നമ്പ്യാർ സ്മാരക എൻഡോവ്‌മെന്റ് മുഹമ്മദ് അജാസ് അഹമ്മദിന് സമ്മാനിച്ചു. വിവിധ പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു. പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷൻ അനുസ്മരണഭാഷണം നടത്തി. മടിക്കൈ ഗ്രാമപഞ്ചായത്ത് അംഗം വേലായുധൻ കൊടവലം , പുല്ലൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ മജീദ് എടമുണ്ട എന്നിവർ പ്രസംഗിച്ചു. കേശവ്ജി സ്മാരക ട്രസ്റ്റ് ചെയർമാൻ അഡ്വ.പി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. പി.വി.ജയരാജ് സ്വാഗതവും ടി.രാജേഷ് കുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |