പയ്യാവൂർ: തലശേരി അതിരൂപതാ മാതൃവേദിയുടെ ജനറൽ ബോഡി തളിപ്പറമ്പിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് മുന്നോടിയായി പ്രസിഡന്റ് സി.സി ആന്റണി പതാക ഉയർത്തി. തലശേരി അതിരൂപത സീറോ മലബാർ മാതൃവേദി ഗ്ലോബൽ പ്രസിഡന്റ് ബീന ജോഷി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ലിൻസി റിപ്പോർട്ടും ട്രഷറർ റെജീന കണക്കും അവതരിപ്പിച്ചു. ഗ്ലോബൽ സമിതി ഭാരവാഹികളായ മോളി, ബ്രില്ലി, ഫാ. മാത്യു ആശാരിപ്പറമ്പിൽ, ഫാ. ജോയ്സ് കാരിക്കാത്തടത്തിൽ, സിസ്റ്റർ എൽസി എസ്.എച്ച്, ഷൈനി എന്നിവർ പ്രസംഗിച്ചു. മാതൃവേദി അതിരൂപതാ ഡയറക്ടർ ഫാ. ജോബി കോവാട്ട്, ആനിമേറ്റർ സിസ്റ്റർ ലിന്റ, ബ്രദർ ജോയൽ, ഭാരവാഹികളായ മേഴ്സി, വത്സമ്മ, ജിജി, ബീന എന്നിവർ നേതൃത്വം നൽകി. നാനൂറോളം അമ്മമാരാണ് സംഗമത്തിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |