കാസർകോട്: മധൂർ പഞ്ചായത്തിലെ ആബീദയ്ക്ക് അഞ്ചുലക്ഷത്തോളം ചിലവിട്ട് വീട് നിർമ്മിച്ച് നൽകി വിദ്യാനഗർ ലയൺസ് ക്ലബ്. താക്കോൽ ദാനം വിദ്യാഗറിൽ നടന്ന ചടങ്ങിൽ ലയൺസ് ക്ലബ് ഇന്റർനാഷനൽ ജില്ലാ 318 ഇ ഗവർണർ കെ.വി രാമചന്ദ്രൻ നിർവഹിച്ചു. കെ.മഞ്ജുനാഥ് കമ്മത് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഭാരവാഹികളുടെ സ്ഥാനാരോഹണം വൈസ് ഡിസ്ട്രിക്ട് ഗവർണർ ടൈറ്റസ് തോമസ് നിർവഹിച്ചു. എ .പ്രഭാകരൻ നായർ ( പ്രസിഡന്റ് ) ടി. കെ.വിജയകുമാർ , പ്രൊഫ.കെ.ശ്രീമതി ഗോപിനാഥ്, വിനോദ് പാലോത്ത് ( വൈസിപ്രസിഡന്റുമാർ ) അഡ്വ. കെ.വിനോദ്കുമാർ (സെക്രട്ടറി) വിലാസിനി പ്രകാശ് (ജോ.സെക്രട്ടറി) എം.ചന്ദ്രഭാനു എം (ട്രഷറർ) തുടങ്ങിയവർ സ്ഥാനമേറ്റു. യോഗത്തിൽ ടി.കെ.വിജയകുമാർ സ്വാഗതവും അഡ്വ.കെ.വിനോദ്കുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |