കൊട്ടിയൂർ: കലം പൂജകളും നിത്യപൂജയുമായി വൈശാഖ മഹോത്സവം അന്തിമഘട്ടത്തിലേക്ക്.തൃക്കലശാട്ടിന് ശേഷം പിറ്റേന്ന് വറ്റടി നാളിൽ മണിത്തറയിലെ സ്വയംഭൂവിനെ ആവരണം ചെയ്യാനുള്ള അഷ്ടബന്ധം ഒരുക്കിത്തുടങ്ങി.
നല്ലൂരാൻ സ്ഥാനികൻ സമർപ്പിച്ച കലങ്ങൾ ഉപയോഗിച്ചുള്ള പൂജകളും തുടരുകയാണ്. നാലാമത്തെയും അവസാനത്തെയും ആയ അത്തം ചതുശ്ശതം വലിയ വട്ടളം പായസ നിവേദ്യം നാളെ നടത്തും. അത്തം നാളായ നാളത്തെ പായസ നിവേദ്യം ദേവസ്വം വകയാണ്.നാളെയാണ് വാളാട്ടവും കുടിപതികളുടെ തേങ്ങയേറും.
തിരുവൻചിറയിൽ ശീവേലി മദ്ധ്യത്തിലാണ് വാളശന്മാരുടെ വാളാട്ടം നടത്തുക. തുടർന്നാണ് കുടിപതികളുടെ തേങ്ങയേറ്.തൃക്കലശാട്ടത്തിനുള്ള കളഭക്കൂട്ടൊരുക്കാൻ കലശമണ്ഡപം നാളെ ഒരുക്കും.പുരുഷന്മാർക്ക് തൃക്കലശാട്ടം വരെ ദർശനം നടത്താം.നാലിനാണ് തൃക്കലശാട്ടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |