നീലേശ്വരം: കണ്ണൂർ സർവകലാശാല യൂണിയൻ 'കാർണിവൽ ഡി ഫോക്ക്' എന്ന പേരിൽ കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംഘടിപ്പിച്ച ഫോക്ക് ഫെസ്റ്റിന്റെ ഭാഗമായി നാനൂറോളം തെയ്യം ഫോട്ടോകൾ പ്രദർശിപ്പിച്ചു. മുഖത്തെഴുത്ത്, വേഷവിതാനം, നടനം, അണിയലങ്ങൾ, വിവിധ ചടങ്ങുകൾ, അനുബന്ധമായ കലശം, ഗുരുസി, ചന്ത, കലവറ എന്നിവയും പ്രദർശനത്തിൽ ഉൾപ്പെട്ടിരുന്നു. ഡോ.നന്ദകുമാർ കോറോത്ത്, സുരേന്ദ്രൻ മടിക്കൈ , പ്രകാശൻ കളളാർ എന്നിവരുടെ ശേഖരത്തിൽ നിന്നുള്ള ഫോട്ടോകളാണ് പ്രദർശിപ്പിച്ചത്.മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പ്രമഞ്ചേരി ഭഗവതി, പാലോട്ട് ദൈവം,മൂവാളംകുഴി ചാമുണ്ഡി, പുതിയ ഭഗവതി, നരമ്പിൽ ഭഗവതി, രക്തേശ്വരി , പുലിയൂർ കാളി, തെക്കൻ ഗുളികൻ, വിഷ്ണുമൂർത്തി ,ക്ഷേത്രപാലകൻ, ചുഴലി ഭഗവതി, നീലിയാർ ഭഗവതി, തിരുവർക്കാട് ഭഗവതി തുടങ്ങിയ തെയ്യങ്ങളുടെ ആകാരഭംഗിയും ഒപ്പിയെടുത്ത ഫോട്ടോ പ്രദർശനം വിസ്മയാനുഭൂതി തീർക്കുന്നതായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |