കാഞ്ഞങ്ങാട്: സൗത്ത് ജി.വി.എച്ച്.എസ് സ്‌കൂളിൽ ആന്റി റാഗിംഗ് കമ്മിറ്റി രൂപീകരണവും സെമിനാറും റാഗിംഗ് ഫ്രീ ക്യാമ്പസ് പ്രഖ്യാപനവും നടത്തി. ആന്റി റാഗിംഗ് കമ്മിറ്റിയും രൂപീകരിച്ചു. ഹെഡ്മാസ്റ്റർ എം.പി.മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം.എ.അബ്ദുൽ ബഷീർ , പി.ടി.എ പ്രസിഡന്റ് എൻ ഉണ്ണി കൃഷ്ണൻ , സ്‌കൂൾ പ്രിൻസിപ്പാൾ പി.എസ് അരുൺ പ്രസംഗിച്ചു . ഹോസ്ദുർഗ് ഇൻസ്‌പെക്ടർ പി അജിത് കുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിലെയും പത്താം ക്ലാസിലെയും എല്ലാ വിദ്യാർത്ഥികളും അദ്ധ്യാപകരും സെമിനാറിൽ പങ്കെടുത്തു. ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർ പ്രദീപൻ കൊതോളി, സീനിയർ അസിസ്റ്റന്റ് സി ശാരദ, സ്റ്റാഫ് സെക്രട്ടറി കെ.പി.രഞ്ജിത്ത്, സ്‌കൂൾ ജാഗ്രതാസമിതി കൺവീനർ ദീലീപ് കുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എസ്.മഞ്ജു, കരിയർ മാസ്റ്റർ പി.സമീർ സിദ്ദീഖി ,പി.ടി.എ എക്സിക്യൂട്ടീവ് അംഗം ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |