കാഞ്ഞങ്ങാട് : വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭ ജോബ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകർക്ക് ജോബ്‌സ്റ്റേഷൻ വഴി പൊതു സ്വകാര്യസ്ഥാപനങ്ങളിലേക്ക് നേരിട്ടും പ്ലേസ്‌മെന്റ് വഴിയും തൊഴിൽ ലഭിക്കും.കൗൺസിലിംഗ്, മോക്ക് ഇന്റർവ്യൂ തുടങ്ങിയ സേവനങ്ങളും ഇതുവഴി നൽകും.നഗരസഭയുടെ രണ്ടാംനിലയിൽ നഗരസഭ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു.സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ കെ.ലത, പി.അഹമ്മദലി, കെ.വി.സരസ്വതി, കെ.അനീശൻ, ക്രിപ്ന കൃഷ്ണൻ പപ്പൻകുട്ടമത്ത് , കെ.ഷാജി, അഖിൽരാജ്, ടി.വി. സുജിത, ഷിബിന കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. കെ.സുജിനി സ്വാഗതവും സൂര്യ ജാനകി നന്ദിയും പറഞ്ഞു. ഡി.ഡബ്ല്യു.എം.എസ് കണക്ട് ആപ്പ് വഴി തൊഴിൽഅന്വേഷകർക്ക് രജിസ്റ്റർ ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |