കണ്ണൂർ: രാമായണ മാസത്തിൽ നാലമ്പല ദർശനത്തിന് സൗകര്യമൊരുക്കി കെ.എസ്.ആർ.ടി.സി കണ്ണൂർ ബഡ്ജറ്റ് ടൂറിസം സെൽ. തൃശ്ശൂർ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രം, തിരുമൊഴിക്കുളം ശ്രീ ലക്ഷ്മണ പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്കും കോട്ടയം രാമപുരം, കുടപ്പുലം, അമനകര, മേതിരി ക്ഷേത്രങ്ങളിലേക്കുമാണ് നാലമ്പല പാക്കേജ് സംഘടിപ്പിക്കുന്നത്. കണ്ണൂർ നീർവേലി ശ്രീരാമസ്വാമി ക്ഷേത്രം, എളയാവൂർ ഭരതസ്വാമി ക്ഷേത്രം, പെരിഞ്ചേരി ലക്ഷ്മണ പെരുമാൾ ക്ഷേത്രം, പായം ശത്രുഘ്ന സ്വാമി ക്ഷേത്രങ്ങളുടെയും പാക്കേജുണ്ട്. ജൂലായ് 17, 25, 30 തീയതികളിൽ തൃശ്ശൂർ നാലമ്പലം, 22, ആഗസ്ത് ആറ് തീയതികളിൽ കോട്ടയം നാലമ്പലം, 19,26, ആഗസ്ത് രണ്ട്, ഒൻപത് തീയതികളിൽ കണ്ണൂർ നാലമ്പലം എന്നിങ്ങനെയാണ് ക്രമീകരണം. ഇതിന് പുറമെ ഈ ആഴ്ചയിൽ കൊല്ലൂർ മൂകാംബിക തീർത്ഥാടന യാത്രയും റാണിപുരം അഡ്വഞ്ചർ ടൂർ പാക്കേജും സംഘടിപ്പിക്കുന്നുണ്ട്. ഫോൺ: 9497007857(കണ്ണൂർ), 9495403062(പയ്യന്നൂർ), 8089463675(ജില്ലാ കോ ഓർഡിനേറ്റർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |