മയ്യിൽ: ഇടൂഴി ഇല്ലം ആയുർവേദ ഫൗണ്ടേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാൻ ഡോക്ടർ ഇടൂഴി ഭവദാസൻ നമ്പൂതിരിയുടെ ശതാഭിഷേകം വൈദ്യപൂർണിമ എന്ന പേരിൽ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടുകൂടി ആഘോഷിക്കും. ആയുർവേദ സെമിനാർ, സുഹൃദ് സംഗമം, പുസ്തകോത്സവം, എക്സിബിഷൻ, ഇടൂഴി ട്രസ്റ്റ് വിഭാവനം ചെയ്യുന്ന വിവിധ പദ്ധതികളുടെ സമർപ്പണം തുടങ്ങിയ വിവിധ പരിപാടികൾ ഉണ്ടാകും. പരിപാടിയുടെ ലോഗോ പ്രകാശനം പ്രശസ്ത സിനിമാതാരം ഇന്ദ്രൻസ് നിർവ്വഹിച്ചു. സംഘാടകസമിതി ചെയർമാൻ ഡോ. കെ.എച്ച് സുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി. ഡോ. വി. ശിവദാസൻ എം.പി, ടി.കെ ഗോവിന്ദൻ, പി.കെ വിജയൻ, മാധവൻ പുറച്ചേരി, രാധാകൃഷ്ണൻ മാണിക്കോത്ത്, ഡോ. ഇടൂഴി ഉണ്ണികൃഷ്ണൻ നമ്പൂതിരി, ബാബു പണ്ണേരി, കെ.കെ രാമചന്ദ്രൻ, പി.വി വാസുദേവൻ, ഡോ. ഉമേഷ്, ഡോ. ധന്യ എന്നിവർ സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |