കാഞ്ഞങ്ങാട്: സ്റ്റേറ്റ് റിസോഴ്സ് സെന്ററും യോഗ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഒരു വർഷ ഡിപ്ലോമ ഇൻ യോഗ ടീച്ചർ പരിശീലന കോഴ്സിന്റെ ആറാമത് ബാച്ചിലേക്കുള്ള അപേക്ഷകൾ ജൂലായി 15 വരെ സ്വീകരിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാഞ്ഞങ്ങാട്ടും തൃക്കരിപ്പൂരിലുമായിരിക്കും ക്ലാസുകൾ. ഏറെ ജോലിസാദ്ധ്യതയുള്ള ഈ കോഴ്സ് സർക്കാർ ജോലിക്കു പോലും പങ്കെടുക്കാവുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഓൺലൈൻ പോർട്ടിലേക്കോ തൃക്കരിപ്പൂർ ചേതനയോഗ സെന്ററിൽ നേരിട്ടോ അപേക്ഷിക്കാം. വാർത്താസമ്മേളനത്തിൽ കെ.വി.ഗണേഷ്, കെ.പി.പ്രദീപ് കുമാർ, അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.വി.നാരായണൻ , പി. പി.സുകുമാരൻ, കെ.വി.കേളു, ഉണ്ണി പാലത്തിങ്കാൽ എന്നിവർ സംബന്ധിച്ചു.ഫോൺ:9495654737, 9495066844. ഓൺലൈൻ. www.src.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |