ഏച്ചൂർ:വായനപക്ഷാചരണത്തിന്റെ ഭാഗമായി ഏച്ചൂർ ഗാന്ധി സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായനപക്ഷാചരണം സമാപനത്തിന്റെ ഭാഗമായി കാഞ്ഞിരോട് ശങ്കരവിലാസം യു.പി.സ്‌കൂളിന്റെ സഹകരണത്തോടെ എൽ.പി , യു.പി വിഭാഗം വിദ്യാർത്ഥികൾക്ക് വായനാമത്സരവും വായനാക്വിസ്സും ഐ.വി.ദാസ് അനുസ്മരണവും സംഘടിപ്പിച്ചു . കാഞ്ഞിരോട് ശങ്കരവിലാസം യു.പി.സ്‌കൂൾ ഹെഡ്ടീച്ചർ എം. സി ശ്രീരേഖ ഉദ്ഘാടനം ചെയ്തു. സരീഷ് അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് കെ.ഗംഗാധരൻ, കെ.ഷൈനി എന്നിവർ സംസാരിച്ചു.
വായനക്വിസ്സിൽ യു.പി വിഭാഗത്തിൽ അദ്വിക ജിജേഷ്, അംരിത് അനൂപ്, സി അമയ എന്നിവരും എൽ.പി വിഭാഗത്തിൽ പി.പി.ഇവാനിയ , സൂര്യജിത്ത് സോമൻ, കെ.നൈവിയ എന്നിവരും വായനാമത്സരത്തിൽ എൽ.പി.വിഭാഗത്തിൽ ഹർഷിണി , അഹൻ, വൈദേഹി എന്നിവരും യു.പി വിഭാഗത്തിൽ ഇഷ തമന്ന,സാർവിക , അനുനന്ദ സുമോദ് എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |