പയ്യന്നൂർ : ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റി ഇരുപതാം വാർഷികാഘോഷം സമാപനത്തോടനുബന്ധിച്ച് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു. സമീപകാലത്ത് ദേശീയ അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയമായ മൂന്ന് മലയാളം സിനിമകളാണ് ശാന്തി തിയേറ്ററിൽ ഒരുക്കുന്ന മേളയിൽ പ്രദർശിപ്പിക്കുക. 24 ന് രാവിലെ ഒൻപതര മുതൽ പ്രദർശനം ആരംഭിക്കും. ഇന്ദുലക്ഷ്മി സംവിധാനം ചെയ്ത അപ്പുറം, കൃഷാന്ത് സംവിധാനം ചെയ്ത സംഘർഷ ഘടന, ഫാസിൽ റസാക്ക് സംവിധാനം ചെയ്ത തടവ് എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ചിത്രങ്ങളുടെ സംവിധായകരും അഭിനേതാക്കളും സാങ്കേതികപ്രവർത്തകരും പ്രേക്ഷകരുമായി സംവദിക്കാൻ എത്തിച്ചേരും. ഇരുപതാം വാർഷികാഘോഷ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം സംവിധായകൻ ജിയോ ബേബി നിർവഹിക്കും. സംവിധായകരായ ഇന്ദുലക്ഷ്മി, ഫാസിൽ റസാക്ക്, കൃഷാന്ത്, മനോജ് കാന എന്നിവർ മുഖ്യാതിഥികളാവും. മൂന്നു സിനിമകൾക്കും കൂടിയുള്ള ഫെസ്റ്റിവൽ ഡെലിഗേറ്റ് ഫീസ് 250 രൂപ.ഫോൺ : 9446168067 .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |