കാഞ്ഞങ്ങാട്: അജാനൂർ ഇഖ്ബാൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും പ്ലസ്ടു, എസ്.എസ്.എൽ.സി എന്നീ പരീക്ഷകളിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികളേയും ഇതര മേഖലകളിൽ പ്രാവീണ്യം തെളിയിച്ച കുട്ടികളേയും, ഇഖ്ബാലിയൻസ് പൂർവ്വ വിദ്യാർത്ഥി സംഘടന അനുമോദിച്ച് ഉപഹാരങ്ങൾ വിതരണം ചെയ്തു.പ്രസിഡന്റ് പാലക്കി അബ്ദുൾ റഹ് മാൻ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ ചെയർമാൻ എം.ബി.എം . അഷറഫ് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥിനികൾക്കായി സൈക്കിളുകളും സമ്മാനമായി നൽകി.പ്രിൻസിപ്പാൾ പുഷ്പ റാണി ജോർജ്, പ്രധാനാദ്ധ്യാപകൻ അബ്ദുൾ റഹ്മാൻ , എ.ഹമീദ് ഹാജി, ഇ.കെ.മൊയ്തീൻ കുഞ്ഞി, പി.വേണുഗോപാലൻ നായർ, കെ.സി ഹംസ, കെ.കെ. അബ്ദുള്ള, മുൻ പി.ടി.എ. പ്രസിഡന്റ് അബ്ദുൾ റഹ്മാൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി പി.സി സുരേന്ദ്രൻ നായർ സ്വാഗതവും വി.വി.അബ്ദുൾ അസീസ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |